Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.N. Shamseer

ഷം​സീ​റി​ന് ക​മ്യൂ​ണി​സ്റ്റ് മ​ന​സ​ല്ല, ലീ​ഗ് മ​ന​സ്; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ൻ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഷം​സീ​ർ യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്റ്റു​കാ​ര​ന​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ലീ​ഗ് മ​ന​സാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

ഷം​സീ​റി​ന് ക​മ്യൂ​ണി​സ്റ്റ് മ​ന​സ​ല്ല, ലീ​ഗ് മ​ന​സാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ൾ നി​ര​വ​ധി ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചാ​ണ് അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ഷം​സീ​ർ എ​ളു​പ്പ​വ​ഴി​യി​ലൂ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഭ​ര​ണ​കൂ​ട​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ളും അ​ധി​കാ​ര​മോ​ഹി​ക​ളാ​യ നേ​താ​ക്ക​ളു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ലെ പു​ഴു​ക്കു​ത്താ​യി​രു​ന്നു പി. ​ശ​ശി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു. 

Latest News

Corehub Up